---
title: "വയനാട്ടിൽ സ്പാ സെൻററിന്റെ മറവിൽ ലഹരി വിൽപ്പന; 2.229 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി എക്സൈസ് പിടിയിൽ"
english_title: "Wayanad Excise Raid MDMA Seized From Spa Center Youth Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379114/ wayanad-excise-mdma-seized-spa-center-youth-arrested"
published_at: "2026-08-18T22:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a84909615ca7_wayanad-excise-mdma-seized-spa-center-youth-arrested.jpg"
keywords: ["MDMA Case", "Wayanad Excise", "Operation Thunder", "Drug Raid"]
---

# വയനാട്ടിൽ സ്പാ സെൻററിന്റെ മറവിൽ ലഹരി വിൽപ്പന; 2.229 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി എക്സൈസ് പിടിയിൽ

> **Lead Summary:** വയനാട്: വയനാട് വൈത്തിരി തളിപ്പുഴയിലെ സ്പാ സെൻററിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നതായി കണ്ടെത്തി എക്സൈസ് ലഹരിവേട്ട നടത്തി. 2.229 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് താമരശ്ശേരി കാരാടി സ്വദേശി സായൂജിനെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസിന്റെ സംസ്ഥാനതല ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായാണ് പരിശോധന നടന്നത്.

## Article Content

വയനാട്: വയനാട് വൈത്തിരി തളിപ്പുഴയിലെ സ്പാ സെൻററിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നതായി കണ്ടെത്തി എക്സൈസ് ലഹരിവേട്ട നടത്തി. 2.229 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് താമരശ്ശേരി കാരാടി സ്വദേശി സായൂജിനെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസിന്റെ സംസ്ഥാനതല ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായാണ് പരിശോധന നടന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, സർക്കിൾ, റേഞ്ച് ഓഫീസുകളുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ റെയ്ഡുകളും മിന്നൽ പരിശോധനകളും നടന്നിരുന്നു. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുക, അന്തർ സംസ്ഥാന ലഹരി കടത്ത് തടയുക, വിപണന ശൃംഖലകൾ തകർക്കുക എന്നിവയാണ് ഓപ്പറേഷന്റെ പ്രധാന ലക്ഷ്യമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ സ്കൂൾ-കോളേജ് പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ചും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. മുൻകാല ലഹരി കേസുകളിൽപ്പെട്ട പ്രതികളെയും സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെടുന്നവരെയും കേന്ദ്രീകരിച്ച് കർശന നിരീക്ഷണവും തുടരുന്നുണ്ട്.

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ജില്ലയിലെ പ്രധാന പാതകളിലും അതിർത്തി മേഖലകളിലും എക്സൈസ് രാത്രികാല പട്രോളിങ്ങും വാഹന പരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്. ട്രെയിനുകൾ വഴിയുള്ള ലഹരി കടത്ത് തടയുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേക പരിശോധന നടത്തുന്നുണ്ട്.

പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും ലഹരി ലഭിച്ച ഉറവിടത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും എക്സൈസ് പറഞ്ഞു.

**English Summary:**

Excise officials arrested a youth with 2.229 grams of MDMA from a spa center in Vythiri, Thalipuzha, Wayanad. The accused is Sayooj, native of Karadi, Thamarassery, Kozhikode. The raid was part of the state-wide 'Operation Thunder' targeting drug sources, interstate trafficking and distribution networks. Excise conducted widespread raids and surprise checks across the district. With the new academic year, focus has been increased near schools and colleges. Night patrols and vehicle checks have been intensified on highways and border areas. Special checks are also being conducted at railway stations to prevent drug smuggling via trains.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379114/ wayanad-excise-mdma-seized-spa-center-youth-arrested)